കർണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മുന്നോട്ട് പോക്കിനുള്ള സൂചന: മുഖ്യമന്ത്രി

14 May 2023

കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മുന്നോട്ട് പോക്കിനുള്ള സൂചനയാണെന്നും ബിജെപിയുടെ ഹുങ്കിനുളള മറുപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും അതിനെ ഉൾക്കൊള്ളണം. കോൺഗ്രസ്സും രാജ്യത്തിന്റെ സാഹചര്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഇപ്പോൾ പഴയ കോൺഗ്രസ് അല്ല. ബി ജെ പിക്ക് ഇനിയും തുടർച്ച ഉണ്ടായാൽ രാജ്യത്ത് സർവ്വനാശം ഉണ്ടാകുമെന്ന് ജനങ്ങൾ മനസിലാക്കണം. ബിജെപിക്കെതിരെ നിൽക്കുന്ന എല്ലാവരെയും കൂട്ടി യോജിപ്പിക്കാനാകണം.
നിലവിലെ സാഹചര്യത്തിൽ ഒരു കക്ഷിക്ക് മാത്രമായി അതിന് കഴിയില്ല. നമ്മുടെ രാജ്യത്തെ ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യസ്തമാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി തറ പറ്റുമെന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.