മുഹമ്മദ് നബിയെ കുറിച്ച് ഉപന്യാസ മത്സരം; സ്കൂൾ പ്രിൻസിപ്പലിന് മർദ്ദനം
കർണാടകയിലെ ഗദഗ് ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലിനെ ചൊവ്വാഴ്ച മുഹമ്മദ് നബിയെക്കുറിച്ച് ഉപന്യാസ മത്സരം സംഘടിപ്പിച്ചതിന് ഹിന്ദുത്വ സംഘടനയായ ശ്രീരാമ സേനയിലെ അംഗങ്ങൾ മർദ്ദിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. നാഗാവി ഗ്രാമത്തിലെ ഗവൺമെന്റ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൾ മുനാഫർ ബിജാപൂറിനാണ് മർദ്ദനം ഏറ്റത്.
ഇത് യുവ മനസ്സുകൾക്കിടയിൽ ഇസ്‌ലാം പ്രചരിപ്പിക്കാനുള്ള ശ്രമമായിരുന്നു. സ്കൂൾ സിലബസിൽ പ്രവാചകന്റെ പാഠം ഇല്ലെങ്കിലും അത്തരം ഉപന്യാസ മത്സരം നടത്താൻ ഉത്തരവില്ലെങ്കിലും പ്രവാചകനെ കുറിച്ച് ഉപന്യാസ മത്സരം നടത്താൻ ഹെഡ്മാസ്റ്റർ തീരുമാനിക്കുകയായിരുന്നു- ഒരു ശ്രീരാമസേന നേതാവ് പറഞ്ഞു.
എന്നാൽ പുറത്തുനിന്നുള്ളവർ സ്‌കൂളിൽ കയറേണ്ടതില്ലെന്നും പ്രശ്‌നം പരിഹരിക്കാമെന്നും ഗ്രാമവാസികൾ പറഞ്ഞു. ബീജാപൂർ മുസ്ലീമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സ്കൂൾ വികസന, മോണിറ്ററിംഗ് കമ്മിറ്റി പ്രസിഡന്റ് ജയശ്രീ മുട്ടിനപ്പെണ്ടിമഠം പറഞ്ഞു.
അദ്ദേഹം ഒരിക്കലും തന്റെ ജാതിയും മതവും പ്രകടിപ്പിച്ചിട്ടില്ല, എന്നാൽ മൂന്ന് വർഷമായി സത്യസന്ധമായും സമാധാനപരമായും പ്രവർത്തിക്കുന്നു,” അവർ പറഞ്ഞു. “മഹാത്മാക്കളുടെ എല്ലാ ജന്മവാർഷികങ്ങളിലും അദ്ദേഹം വിവിധ മത്സരങ്ങൾ നടത്തുമായിരുന്നു ൾ വികസന, മോണിറ്ററിംഗ് കമ്മിറ്റി പ്രസിഡന്റ് ജയശ്രീ മുട്ടിനപ്പെണ്ടിമഠം കൂട്ടിച്ചേർത്തു.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഗഡഗിലെ പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ ജിഎം ബസവലിംഗപ്പ പറഞ്ഞു. സംഭവത്തിൽ പരാതിയൊന്നും നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.