എസ്‌ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവയ്ക്കാൻ കർണാടക സർക്കാർ

single-img
15 August 2024

സംസ്ഥാനത്തിന്റെ പൊതുഫണ്ട് ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുമായുള്ള എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടു.

സർക്കാർ വകുപ്പുകൾ ഈ രണ്ട് ബാങ്കുകളിലുമായി നിക്ഷേപിച്ച സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് സർക്കാർ നടപടി. എല്ലാ സർക്കാർ വകുപ്പുകൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്കും ബോർഡുകൾക്കും കോർപ്പറേഷനുകൾക്കും സർക്കുലർ നൽകി.

ഈ രണ്ടു സ്ഥാപനങ്ങളിലുള്ള എല്ലാ നിക്ഷേപങ്ങളും പിൻവലിക്കുന്നതിന് പുറമെ ഈ ബാങ്കുകളിലെ എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യാനും സംസ്ഥാന ധനകാര്യ വകുപ്പ് നിർദ്ദേശിച്ചു.