കരുവന്നൂർ തട്ടിപ്പ്: കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നതിൽ സംശയം വേണ്ട: സുരേഷ് ഗോപി
2 April 2024
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നതിൽ സംശയം വേണ്ടെന്നും കേന്ദ്ര ഏജൻസിയായ ഇ ഡി യുടേത് രാഷ്ട്രീയം വിട്ട് അഡ്മിനിസ്ട്രേഷൻ തലത്തിലുള്ള നടപടിയെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് ഇഡി ഉടൻ നോട്ടീസ് നല്‍കും എന്നാണ് ലഭ്യമാകുന്ന വിവരം . ഇപ്പോൾ തൃശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. എംകെ കണ്ണൻ, എസി മൊയ്തീൻ എന്നീ നേതാക്കള്‍ക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് വിവരം.