ഹിജാബ് നിരോധിക്കാനൊരുങ്ങി മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാക്കിസ്ഥാൻ
തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാക്കിസ്ഥാൻ ഹിജാബ് നിരോധിക്കാൻ പദ്ധതിയിടുന്നു. രാജ്യത്തിൻറെ സാംസ്‌കാരിക, വാർത്താവിതരണ മന്ത്രി എയ്‌ഡ ബാലയേവ വാർത്താസമ്മേളനത്തിൽ നിരോധനം സ്ഥിരീകരിച്ചു. ഇപ്പോഴുള്ള ചട്ടങ്ങൾ പരിഷ്കരിക്കാൻ തീരുമാനിച്ചതായി വാർത്താ ഏജൻസിയായ കാസിൻഫോമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം , ഇസ്ലാമിക ശിരോവസ്ത്രങ്ങളും മറ്റ് മതപരമായ വസ്ത്രങ്ങളും ധരിക്കുന്നത് നിരോധിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന്,”പൊതു ഇടങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഞങ്ങൾ തീർച്ചയായും നോക്കുകയാണ്. ബാക്കിയുള്ളവ വിലയിരുത്തലിനുശേഷം നടപ്പിലാക്കും.
ലോകമെമ്പാടും ഇത്തരം നിയമങ്ങൾ നടപ്പാക്കപ്പെടുന്നു.
മുഖം മറച്ചിരിക്കുമ്പോൾ പൊതു ഇടങ്ങളില്‍ വ്യക്തികളെ തിരിച്ചറിയുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്.”ഈ മേഖലയിലെ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ മന്ത്രാലയം സജീവമായി ഇടപെടും”, കൂടാതെ സര്‍ക്കാരിതര സംഘടനകളുമായും (എന്‍.ജി.ഒകള്‍) മതപണ്ഡിതര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുമായും സഹകരിച്ച് ഈ നടപടികള്‍ വികസിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.