രാഷ്ട്രീയ വേദിയിലെ പോരാട്ടങ്ങളിൽ നിന്ന് എൻ്റെ പേര് ഒഴിവാക്കുക; തെലങ്കാന മന്ത്രിയോട് സാമന്ത
നടൻ നാഗ ചൈതന്യയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട കോണ്ട സുരേഖയോട് നടി സാമന്ത റൂത്ത് പ്രഭുവിൻ്റെ രൂക്ഷമായ പ്രതികരണം. “വ്യക്തികളുടെ സ്വകാര്യതയോട് ഉത്തരവാദിത്തവും ബഹുമാനവും പുലർത്താനും അവരെ രാഷ്ട്രീയ പോരാട്ടങ്ങളിൽ നിന്ന് ഒഴിവാക്കാനും സാമന്ത ഉപദേശിച്ചു.
മന്ത്രിയുടെ അഭിപ്രായത്തിന് മണിക്കൂറുകൾക്ക് ശേഷം സാമന്തയുടെ ഇൻസ്റ്റാഗ്രാമിൽ ഹ്രസ്വ കുറിപ്പ് ഇടംപിടിച്ചു. മന്ത്രി ഊഹാപോഹങ്ങളിൽ മുഴുകിയെന്നും വസ്‌തുതകളെ തെറ്റായി ചിത്രീകരിച്ചെന്നും ഒരു സ്ത്രീയെന്ന നിലയിലുള്ള തൻ്റെ യാത്രയെ നിസാരവൽക്കരിച്ചുവെന്നും അതിൽ കുറ്റപ്പെടുത്തി.
“എൻ്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്, അതിനെക്കുറിച്ച് ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു… എൻ്റെ വിവാഹമോചനം പരസ്പര സമ്മതത്തോടെയും സൗഹാർദ്ദപരമായിരുന്നു, ഒരു രാഷ്ട്രീയ ഗൂഢാലോചനയും ഉൾപ്പെട്ടിട്ടില്ല,” താരം എഴുതി.
മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൻ കെ ടി രാമറാവുവിനെതിരെ രൂക്ഷമായ ആക്രമണത്തിൽ, സാമന്ത റൂത്ത് പ്രഭുവിൻ്റെയും മുൻ ഭർത്താവ് നാഗ ചൈതന്യയുടെയും വിവാഹമോചനവുമായി സുരേഖ അദ്ദേഹത്തെ ബന്ധപ്പെടുത്തിയിരുന്നു .
പല നടിമാരും സിനിമ ഉപേക്ഷിച്ച് നേരത്തെ വിവാഹം കഴിക്കാൻ കാരണം അദ്ദേഹമാണെന്നും അവർ പറഞ്ഞിരുന്നു. കെ ടി രാമറാവു, സിനിമാ രംഗത്തെ പ്രമുഖരെ മയക്കുമരുന്നിന് അടിമകളാക്കിയ ശേഷം ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് അവർ അവകാശപ്പെട്ടു.
എന്നാൽ വിഷയത്തോട് നാഗ ചൈതന്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ പിതാവ് നാഗാർജുന അക്കിനേനി ട്വിറ്ററിൽ ഒരു സന്ദേശത്തിൽ മന്ത്രിയുടെ പരാമർശങ്ങൾ “തികച്ചും അപ്രസക്തവും തെറ്റായതുമാണ്” എന്നും അവ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
“ബഹുമാനപ്പെട്ട മന്ത്രി കൊണ്ടാ സുരേഖയുടെ അഭിപ്രായത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സിനിമാ താരങ്ങളുടെ ജീവിതം നിങ്ങളുടെ എതിരാളികളെ വിമർശിക്കരുത്. ദയവായി മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്