തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്‌രിവാൾ ഗുജറാത്തിൽ; ‘മോദി മോദി’ വിളികളുമായി സ്വീകരണമൊരുക്കി ജനങ്ങൾ

20 September 2022

അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഗുജറാത്തിലെത്തി. ഇന്ന് ഗുജറാത്തിലെ വഡോദര വിമാനത്താവളത്തിലെത്തിയ കെജ്രിവാളിനെ ‘മോദി മോദി’ വിളികളുമായാണ് കാത്തിരുന്ന ജനം സ്വീകരിച്ചത്.
കെജ്രിവാൾ എയർപോർട്ട് ഗേറ്റിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ, കൂപ്പുകൈകളോടെ, പ്രധാനമന്ത്രിയുടെ പേര് വിളിച്ച് ആളുകൾ അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു. ഒരു ദിവസം മാത്രം നീളുന്ന സന്ദർശനത്തിനായാണ് കെജ്രിവാൾ ഗുജറാത്തിലെത്തിയത്.
നേരത്തെ ഇദ്ദേഹം ഗുജറാത്ത് സന്ദർശിച്ചപ്പോൾ, ജനങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീകൾക്കും തൊഴിൽരഹിതരായ യുവാക്കൾക്കും അലവൻസുകൾ, സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും, തൊഴിലവസരങ്ങളും ഉൾപ്പെടെയുള്ള ‘ഗ്യാറന്റി’ പ്രഖ്യാപിച്ചിരുന്നു.