കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ല; ഒപ്പുവച്ച ഉത്തരവ് എങ്ങനെ പുറത്തിറങ്ങിയെന്ന് അന്വേഷിക്കാൻ ഇ ഡി
ഇഡിയുടെ കസ്റ്റഡിയില്‍ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സംസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയതിയില്‍ സംശയങ്ങൾ ഉയരുന്നു . കസ്റ്റഡിയിലിരിക്കുമ്പോൾ സ്റ്റേഷനറി സാധനങ്ങള്‍ അനുവദിക്കുന്ന പതിവില്ല. കെജ്‌രിവാളിന് ഇ ഡി കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഒപ്പുവച്ച ഉത്തരവ് എങ്ങനെ പുറത്തിറങ്ങിയെന്നത് അന്വേഷിക്കാനൊരുങ്ങുകയാണ് കേന്ദ്ര ഏജന്‍സി
മുഖ്യമന്ത്രി നൽകിയതായി പറയപ്പെടുന്ന ഉത്തരവുമായി ബന്ധപ്പെട്ട് മന്ത്രി അതിഷിയെ ഇഡി ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്.
ശേഷം കോടതിയില്‍ ഹാജരാക്കിയ കെജ്‌രിവാളിനെ മാർച്ച് 28 വരെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. അതിനടുത്ത ദിവസമാണ് ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു കുറിപ്പിലൂടെ മന്ത്രി അതിഷിക്ക് കെജ്‌രിവാള്‍ കൈമാറിയതായി ഇന്നലെ ആംആദ്മി വൃത്തങ്ങള്‍ അറിയിച്ചത്.