എഐ ക്യാമറാ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് കെല്‍ട്രോണ്‍

single-img
1 May 2023

എഐ ക്യാമറാ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് കെല്‍ട്രോണ്‍. ടെണ്ടര്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ടും ഉപകരാര്‍ കമ്ബനികളുടെ വിശദാംശങ്ങളും കെല്‍ട്രോണ്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പ്രസാഡിയോയയും ട്രോയ്സും പ്രധാന പദ്ധതി നിര്‍വ്വഹണ സഹായികളെന്ന് എസ്‌ആര്‍ഐടി. ടെണ്ടര്‍ ഇവാല്യൂഷനില്‍ എസ്‌ആര്‍ഐടിക്ക് നല്‍കിയത് 100ല്‍ 95 മാര്‍ക്കാണ്.

എഐ ക്യാമറ ഇടപാട് വിവാദമായപ്പോള്‍ ഉപകരാറുകളെ കുറിച്ച്‌ അറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു കെല്‍ട്രോണ്‍ വാദം. പദ്ധതി നിര്‍വ്വഹണം ഏല്‍പ്പിച്ചത് എസ്‌ആര്‍ഐടിയെയാണ്. ഉപകരാര്‍ നല്‍കിയതിന്റെ ഉത്തരവാദിത്തം സ്വകാര്യ കമ്ബനിക്ക് മാത്രമാണെന്ന കെല്‍ട്രോണ്‍ വാദം വലിയ വിമര്‍ശനത്തിനും ഇടയാക്കി. ഇതിനിടെയാണ് ഉപകരാറുകളെ കുറിച്ചെല്ലാം എസ്‌ആര്‍ഐടി കെല്‍ട്രോണിനെ ധരിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖ കെല്‍ട്രോണ്‍ തന്നെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. 2021 മാര്‍ച്ച്‌ 13 ന് എസ്‌ആര്‍ഐടി കെല്‍ട്രോണിന് നല്‍കിയ രേഖയനുസരിച്ച്‌ പ്രസാഡിയോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ട്രോയ്സ് ഇഫോഫോടെകും പദ്ധതി നിര്‍വ്വഹണത്തിലെ പ്രധാന പങ്കാളികളാണ്. മീഡിയാ ട്രോണിക്സ് അടക്കം ഒരു ഡസനോളം സ്ഥാപനങ്ങള്‍ ഒഇഎമ്മുകളായും പ്രവര്‍ത്തിക്കുന്നുണ്ട്.

കെല്‍ട്രോണ്‍ പുറത്ത് വിട്ട രേഖയനുസരിച്ച്‌ ടെണ്ടര്‍ ഇവാലുവേഷനില്‍ എസ്‌ആര്‍ഐടിക്ക് കിട്ടിയത് 100 ല്‍ 95 മാര്‍ക്ക്. അശോകക്ക് 92 ഉം അക്ഷരക്ക് 91 ഉം കിട്ടിയപ്പോള്‍ ടെണ്ടര്‍ ഘട്ടത്തില്‍ പുറത്തായ ഗുജറാത്ത് ഇഫോടെക്കിന് കിട്ടിയത് 8 മാര്‍ക്ക് മാത്രമാണ്. അഡ്മിനിസ്ട്രേറ്റിവ് സാങ്ഷനും വര്‍ക്ക് ഓര്‍ഡറും പദ്ധതി തുകയുടെ വിശദാംശങ്ങളും എല്ലാം പ്രസിദ്ധികരിച്ചിട്ടും ഉപകരാര്‍ വിശദാംശങ്ങളും ടെണ്ടര്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ടും മറച്ച്‌ വച്ച കെല്‍ട്രോണിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ രേഖകള്‍ കൂടി കെല്‍ട്രോണ്‍ വെബ്സൈറ്റിലിട്ടത്. ഉപകരാറിലെ കള്ളക്കളികളും കമ്ബനികള്‍ക്ക് തമ്മില്‍ തമ്മിലുള്ള ബന്ധവും എല്ലാം വലിയ ചര്‍ച്ചയായി നില്‍ക്കുന്നതിനിടെ പുറത്ത് വരുന്ന വിവരങ്ങള്‍ വിവാദങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് ഉറപ്പാണ്.

അതേസമയം, മുഖ്യമന്ത്രി കടലാസ് കമ്ബനികളുടെ മാനേജറെ പോലെ സംസാരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല പ്രതികരിച്ചു. ഒന്നും ഒളിപ്പിക്കാനില്ലെങ്കില്‍ എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേ ഷണം പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇതേ കുറിച്ച്‌ താന്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയപ്പോള്‍. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച്‌ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കടലാസ് കമ്ബനി കളുടെ മാനേജരെപോലെ സം സാരിക്കുന്നു.ഉന്നയിച്ച ആരോപണത്തിന് മറുപടിയില്ല.സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയാണ് എ ഐ ക്യാമറ തട്ടിപ്പ്.ഒറ്റക്കെട്ടായി കോണ്‍ഗ്രസ് നേരിടും.ഇവിടെ ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നു മണികുമാര്‍.അഴിമതി കേസുകള്‍ക്കു മേല്‍ അദ്ദേഹം അടയിരുന്നു. ലോകായുക്തയില്‍ പോയാലും നീതി കിട്ടുന്നില്ല.ഇത്തരം സംവിധനങ്ങള്‍ ഇങ്ങനെയാക്കുന്നതില്‍ ദു:ഖമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.