ലോകത്തിലെ തന്നെ മികച്ച സ്റ്റാർട്ട് അപ്പ് കേന്ദ്രമായി കേരളത്തെ മാറ്റാൻ സാധിക്കും: മുഖ്യമന്ത്രി


ഇന്ത്യയിൽ ഇപ്പോൾ സ്റ്റാർട്ടപ്പുകൾക്ക് മികച്ച സ്ഥലമായി കേരളം മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥയാണ തലസ്ഥാനമായ തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ഘട്ടമായി കേരളത്തെ നോളജ് എക്കോണമിയായി ഉയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. കേരളത്തിൽ ഇപ്പോൾ സ്റ്റാർട്ടപ്പുകളിലൂടെ ഓരോ മേഖലയിലും വികസനം ഉണ്ടാകുന്നുണ്ട്. ഏതൊരാൾക്കും കേരളത്തിലെത്തി സ്റ്റാർട്ട് ആപ്പ് ആരംഭിക്കാനാവുന്ന നിലയാണ്. ലോകത്തിലെ തന്നെ മികച്ച സ്റ്റാർട്ട് അപ്പ് കേന്ദ്രമായി കേരളത്തെ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
ഇന്ത്യയിൽ ഇപ്പോൾ തന്നെ വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും മാനവ വിഭവശേഷിയിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ നോളജ് എക്കോണമിയാക്കാനാണ് ഇപ്പോൾ സർക്കാരിന്റെ ശ്രമം. അതിനുള്ള എല്ലാ ശേഷിയും സംസ്ഥാനത്തുണ്ട്.
കേരളത്തിന് ആവശ്യമായ ഐടി, ഫാർമസ്യൂട്ടികൽസ്, ഫുഡ് പ്രൊസസിങ് പോലുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കേരള സ്റ്റാർട്ടപ് മിഷന്റെ കോൺക്ലേവ് ഹഡിൾ ഗ്ലോബലിന്റെ നാലാം എഡിഷന് തിരുവനന്തപുരത്ത് തുടക്കം കുറിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി യുവ സംരംഭകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.