വയനാട് ദുരന്തം; വായ്പകള്‍ എഴുതിത്തള്ളാൻ കേരള സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്
13 September 2024
വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിത പ്രദേശങ്ങളിലെ ഇരകളുടെ വായ്പകള്‍ എഴുതിത്തള്ളും. കേരള സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റേതാണ് ഈ നിർണ്ണായക തീരുമാനം. ദുരിത ബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ ബാങ്കില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ പൂര്‍ണമായും എഴുതി തള്ളാനാണ് തീരുമാനം.
അതിനുശേഷം കര്‍ഷകരുടെ പ്രമാണങ്ങള്‍ അടക്കമുള്ള രേഖകളും ഓണസമ്മാനവും വിതരണം ചെയ്യുമെന്നും ബാങ്ക് അറിയിച്ചു.