കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവർത്തനങ്ങൾ താളം തെറ്റുന്ന രീതിയിൽ ബുദ്ധിമുട്ടുകളില്ല: മന്ത്രി കെഎൻ ബാലഗോപാൽ
കേരളത്തിന് നിലവിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവർത്തനങ്ങൾ താളം തെറ്റുന്ന രീതിയിൽ ബുദ്ധിമുട്ടുകളില്ല എന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. എന്നാൽ. കേന്ദ്രസർക്കാർ ഭീമമായ തോതിൽ പണം വെട്ടിക്കുറച്ചെന്നു പറഞ്ഞ മന്ത്രി, കേന്ദ്രത്തിൽ നിന്നും ജി.എസ്.ടി കുടിശിക കിട്ടാനുണ്ടെന്നും അറിയിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഓവർ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുമെന്നാണ് പ്രതീക്ഷ. കേന്ദ്രസർക്കാർ പണം തന്നില്ലെങ്കിൽ കടുത്ത സാമ്പത്തിക ഞെരുക്കം ഉണ്ടാകുമെന്നും മന്ത്രിവ്യക്തമാക്കി.
ഇത്തവണ ഓണാഘോഷം പൊടിപൊടിച്ചതിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വരുംദിവസങ്ങളിൽ കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ധനവകുപ്പ്എന്നാണ് വിവിധ മാധ്യമങ്ങൾ ഇതിനെപ്പറ്റി റിപ്പോർട്ട്ചെയ്തത്. ഈ വാർത്തകളെ തള്ളുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു മന്ത്രി നടത്തിയത്.