മോദിജിയുടെ നേതൃത്വത്തിനു കീഴില്‍ ഉണ്ടായ പുരോഗതി അനുഭവിക്കാന്‍ സിപിഎമ്മിന്റെ സാന്നിദ്ധ്യം മൂലം കേരളത്തിന് കഴിഞ്ഞിട്ടില്ല: രാജീവ് ചന്ദ്രശേഖർ
പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയം തിരുവനന്തപുരത്തെ മാറ്റിമറിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2014-ല്‍ പ്രധാനമന്ത്രിയാകുമ്പോൾ നരേന്ദ്രമോദിക്ക് ലഭിച്ച അമ്പേ തകര്‍ന്ന സമ്പദ്വ്യവസ്ഥയെ സുസ്ഥിരവും കരുത്തുറ്റതുമായ സമ്പദ് വ്യവസ്ഥയായി മാറ്റി. തിനുശേഷം പ്രധാനമന്ത്രി മോദിജിയുടെ നേതൃത്വത്തിനു കീഴില്‍ ഉണ്ടായ പുരോഗതി അനുഭവിക്കാന്‍ സിപിഎമ്മിന്റെ സാന്നിദ്ധ്യം മൂലം കേരളത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം :
പ്രവർത്തന മികവിൻ്റെ രാഷ്ട്രീയം തിരുവനന്തപുരത്തെ മാറ്റിമറിക്കും. ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻഡിഎ നേതാക്കളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച അമ്പേ തകർന്ന ഒരു സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരവും കരുത്തുറ്റതുമായ സമ്പദ് വ്യവസ്ഥയായി മാറ്റിയത് എങ്ങനെയെന്ന് വിശദീകരിച്ചു.
പ്രധാനമന്ത്രി മോദിജിയുടെ നേതൃത്വത്തിനു കീഴിൽ ഉണ്ടായ പുരോഗതി അനുഭവിക്കാൻ സിപിഎമ്മിൻ്റെ സാന്നിദ്ധ്യം മൂലം കേരളത്തിന് കഴിഞ്ഞിട്ടില്ല. കേരളം പിന്നാക്കം പോകാതിരിക്കാനും കേന്ദ്രസർക്കാർ പദ്ധതികളിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും ലഭിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
സംസ്ഥാനത്തിൻ്റെ വികസനം ത്വരിതപ്പെടുത്താനും തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്നോളജി, ടൂറിസം, ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രമാക്കി മാറ്റാനും നമുക്ക് കഠിനമായി പരിശ്രമിക്കാം!