നരേന്ദ്രമോദിയുടെ നേതൃത്വത്തിന് വേണ്ടി കേരളം ദാഹിക്കുകയാണ്: കെ സുരേന്ദ്രൻ
രാജ്യത്തെ സ്ത്രീസമൂഹത്തെ എല്ലാ വിധത്തിലും കൈപിടിച്ചുയര്‍ത്തുകയാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിക്ക് ഡല്‍ഹിയില്‍ വിരുന്നൊരുക്കിയപ്പോള്‍ കായികതാരം അഞ്ചുബോബി ജോര്‍ജ് പറഞ്ഞു നരേന്ദ്രമോദിയുടെ കാലത്ത് മെഡല്‍ വാങ്ങാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന്. കായികരംഗത്തെ സ്ത്രീകളെ മോദിസര്‍ക്കാര്‍ പ്രോത്സാഹിക്കുന്നത് എങ്ങനെയെന്ന് കണ്ടല്ലോയെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു.
പ്രശസ്ത കായികതാരം പി ടി ഉഷയ്ക്ക് പാര്‍ലമെന്റില്‍ സ്ത്രീകളുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് നരേന്ദ്രമോദി ഉള്ളതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയില്‍ യുപിയിലും ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും മോദിയുടെ നേതൃത്വത്തില്‍ സ്ത്രീസുരക്ഷ നടപ്പാക്കി. എല്ലാ സ്ഥലങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയുമ്പോള്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. പിണറായി വിജയന്റെ ഭരണകാലത്താണ് കേരളത്തില്‍ ഈ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിന് വേണ്ടി കേരളം ദാഹിക്കുകയാണ്. അതിനുള്ള തെളിവാണ് ഈ സമ്മേളനം. കേരളം മുഴുവന്‍ സ്നേഹയാത്ര നടത്താനാണ് ബിജെപി തീരുമാനിച്ചിട്ടുള്ളത്. ഇത് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് വേവലാതിയാണ്. മോദിജിയുടെ സത്ക്കാരത്തില്‍ പങ്കെടുത്ത ക്രൈസ്തവ നേതാക്കളെ മന്ത്രിമാരടക്കം അപമാനിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.