നടക്കുന്നത് വ്യാജ പ്രചാരണം; മറ്റെല്ലാ സംസ്ഥാനങ്ങളിലും ഉള്ളപോലെ കടം മാത്രമേ കേരളത്തിനുമുള്ളൂ: മന്ത്രി കെ എൻ ബാലഗോപാൽ
6 January 2023
സംസ്ഥാനത്തിന് കടം മൂലം വലിയ ബാധ്യത ഉണ്ടെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഉള്ളപോലെയുള്ള കടം മാത്രമേ കേരളത്തിനുമുള്ളൂ. ഈ സാഹചര്യത്തിലും വലിയ കടം എന്ന പേരിൽ നിരന്തരം പ്രചാരണം നടത്തുന്നുണ്ടെന്നു മന്ത്രി ആരോപിച്ചു.
1970 കാലയളവിൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയുടെ പകുതി ആയിരുന്നു. അതേസമയം, ഇന്ന് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിന്റെ പ്രതിശീർഷ വരുമാനമെന്നും ധനമന്ത്രികൂട്ടിച്ചേർത്തു.