അയൽക്കാരെ നിരീക്ഷിക്കാൻ ‘വാച്ച് യുവർ നെയ്ബർ’ പദ്ധതിയുമായി കേരളാ പോലീസ്
അയൽക്കാരെ നിരീക്ഷിക്കാൻ ‘വാച്ച് യുവർ നെയ്ബർ’ പദ്ധതിയുമായി കേരളാ പോലീസ്. റെസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് ആണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. അയൽക്കാരിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ അത് പോലീസിനെ അറിയിക്കുന്നതാണ് പദ്ധതി. ജനമൈത്രി പോലീസിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
കൂടാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് സെല്ലിന്റെ ബോധവത്കരണ പരിപാടികൾ റെസിഡൻസ് അസോസിയേഷനുകൾ വഴി വ്യാപിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി.
വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നവർ ഒരെണ്ണം റോഡിലെ കാഴ്ചകൾ പതിയും വിധം സ്ഥാപിക്കാൻ ശ്രദ്ധിക്കണമെന്നും ഇത്തരത്തിൽ ചെയ്യുന്നത് വഴി ഗുണം ചെയ്യുമെന്നും ഡിജിപി കൊച്ചിയിൽ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ ഡിജിപി പറഞ്ഞു.