കേരളാ സ്റ്റോർ പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും; ചർച്ച നടത്തിയതായി മന്ത്രി ജി ആർ അനിൽ

single-img
6 September 2023

സംസ്ഥാനത്തിന്റെ കേരളാ സ്റ്റോർ പദ്ധതി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. അതിഥി തൊഴിലാളികൾക്കായി കേരളം നടപ്പാക്കിയ വൈറ്റ് റേഷൻ കാർഡ് പദ്ധതിയും മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നതായി ബന്ധപ്പെട്ടും ചർച്ച നടത്തി.

സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയ പദ്ധതികളൊക്കെ വിശദമായി കേന്ദ്ര ഭക്ഷ്യ സെക്രട്ടറിക്ക് വിശദീകരിച്ചു. നെൽ കർഷകരുടെ പ്രശ്നവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്രവും തമ്മിൽ കണക്കിൽ പൊരുത്തക്കേടുണ്ടെങ്കിൽ പരിഹരിക്കുമെന്നും കണക്ക് കൃത്യമായി കേന്ദ്രത്തിന് നൽകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 2017-18 വരെ ഓഡിറ്റിങ് നടത്തിയതായും ബാക്കി ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.