ജിഹാദികള്‍ക്കെതിരെയുള്ള ഒരു സാംസ്‌കാരിക കലാപമാണ് കേരളാ സ്റ്റോറി: എപി അബ്ദുള്ളക്കുട്ടി
വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായി മാറിയ കേരള സ്റ്റോറി എന്ന സിനിമ കേരളത്തിന്റെ കഥയല്ല, ലോകത്തിന്റെ കഥയാണ് പറഞ്ഞുവയ്ക്കുന്നതെന്ന് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. ജിഹാദികള്‍ക്കെതിരെയുള്ള ഒരു സാംസ്‌കാരിക കലാപമാണ് ഈ സിനിമയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇവിടെ വിവാദമുണ്ടാക്കുന്നത് നിരോധിക്കപ്പെട്ട പി.എഫ്‌ഐയുടെ പ്രേതങ്ങളാണ്. കേരള സ്റ്റോറി എന്ന സിനിമ കണ്ടു. മനസ്സിനെ പിടിച്ചുലച്ചു ആ വ്യാഖ്യാനം. സിനിമയുടെ അവസാനം ലോകത്തിന്റെ പലഭാഗത്തുനിന്നും ജിഹാദികളുടെ വലയില്‍ കുടുങ്ങിയെത്തിയ സ്ത്രീകളില്‍ ഒരാളുടെ കൊച്ചുമകള്‍ ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്.
ആ സീന്‍ കണ്ട് കാണികള്‍ കയ്യടിച്ചു. ചുറ്റും കൂടിയ ലൈംഗിക അടിമകളുടെ കൂട്ടത്തില്‍ ആഫ്രിക്കക്കാരും യൂറോപ്യന്‍ വംഘജരും ഏഷ്യക്കാരും എല്ലാം ഉണ്ട്. ഹിജാബ് വലിച്ചൂരി എരിയുന്ന തീയിലേക്ക് എറിയുമ്പോഴാണ് കുഞ്ഞിന്റെ മുടി സ്വര്‍ണ്ണനിറത്തിലുള്ളതാണെന്നത് മനസ്സിലാവുന്നത്.
ഇവിടെ ഇസ്ലാമിന്റെ യഥാര്‍ത്ഥ ശത്രുക്കളെ തുറന്നുകാണിക്കുകയും ആ ശത്രുക്കളുടെ കമോഫ് ഫ്‌ളാഷ്ഡ് അറ്റാക്കില്‍ നിന്ന് കേരളത്തിലെ നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ രക്ഷിക്കാനും ഉതകുന്നതാണ് ഈ സിനിമയെന്ന് ഇത്കണ്ട് തീരുമ്പോള്‍ മുന്‍വിധികളില്ലാത്തവര്‍ക്കെല്ലാം മനസ്സിലാവും. ജിഹാദികള്‍ക്കെതിരെയുള്ള ഒരു സാംസ്‌കാരിക കലാപമാണ് ഈ സിനിമയെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.