ലോകം മുഴുവൻ കേരള സ്റ്റോറി പ്രദർശിപ്പിക്കണം; പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം: സംവിധായകൻ സുദീപ്തോ സെൻ
15 May 2023
വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായ ദി കേരള സ്റ്റോറി എന്ന ചിത്രം ആദ്യ ആഴ്ചയിൽ തന്നെ 100 കോടി ക്ലബിൽ കടന്നിരുന്നു. സിനിമ ഇപ്പോൾ നൂറ് കോടി ക്ലബിൽ ഇടം നേടിയിട്ടുണ്ട്. അത് മൂലം നൂറ് കോടി ജനങ്ങളെ ബോധവത്കരിക്കാൻ കഴിഞ്ഞു. ശരിയായുള്ള സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണ് സിനിമയിലേത് എന്നാണ് സിനിമയുടെ സംവിധയകനും നടിമാരും ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
നമ്മുടെ രാജ്യം മുഴുവൻ കേരള സ്റ്റോറി സിനിമയുടെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തണം. കേന്ദ്രസർക്കാർ ഇതിനായി നികുതിയിൽ ഇളവ് വരുത്തണം. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.
അതിനുവേണ്ടി ലോകം മുഴുവൻ കേരള സ്റ്റോറി പ്രദർശിപ്പിക്കണം. ഇതിനെല്ലാം പുറമെ സിനിമ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു.