സപ്ലിമെന്ററി പുസ്തകം ഇറക്കും; എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കേരളം
25 April 2023
എൻസിഇആർടി സിലബസിൽ നിന്നും ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കാൻ തീരുമാനിച്ചു. പ്രധാനമായും മുഗൾ ചരിത്രം,ഗുജറാത്ത് കലാപം അടക്കം ഒഴിവാക്കിയ ഭാഗങ്ങളാണ് കേരളം പഠിപ്പിക്കുന്നത്. എസ് സിഇആർടി ഇതിനായി സപ്ലിമെന്ററി ആയി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും.
തലസ്ഥാനത്തെ ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാഠഭാഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉയരുകയും ചെയ്‌തു.