വികസന സൂചികയില്‍ കേരളം ഒന്നാമതാണ്; ആ നേട്ടങ്ങളില്‍ ഊന്നി നിന്നുകൊണ്ട് ഇനിയും മുന്നോട്ടു കുതിക്കണം: മുഖ്യമന്ത്രി

single-img
9 July 2024

രാജ്യത്തെ സംസ്ഥാനങ്ങളുടെ വികസന സൂചികയില്‍ കേരളം ഒന്നാമതെന്നും ആ നേട്ടങ്ങളില്‍ ഊന്നി ഇനിയും മുന്നോട്ട് കുതിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് നിയമസഭ സാമാജികര്‍ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയം , പ്രളയ സമാനമായ വെള്ളപ്പൊകക്കം, പ്രകൃതിക്ഷോഭം എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. കാലാവസ്ഥ വ്യതിയാനമുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ നമുക്ക് കഴിയണം. വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. ആ നേട്ടങ്ങളില്‍ ഊന്നി നിന്നുകൊണ്ട് ഇനിയും മുന്നോട്ടു കുതിക്കണം. കാലാവസ്ഥ വ്യതിയാനത്തെ ഗൗരവത്തോടെ കാണണം. കഴിയുന്നതും നേരത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.