നിഖില്‍ തോമസിന് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തി കേരളാ സര്‍വ്വകലാശാല

single-img
27 June 2023

കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുമായി കായംകുളം എം എസ് എം കോളജില്‍ എം കോം കോഴ്‌സിന് പ്രവേശനം നേടിയ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന് കേരളാ സര്‍വ്വകലാശാല ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തി. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റാണ് ഈ തിരുമാനം കൈക്കൊണ്ടത്.

ഇതിനു പുറമെ അവസാന മൂന്ന് വര്‍ഷമായി കേരള സര്‍വ്വകലാശാലയില്‍ ഹാജരാക്കിയിട്ടുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സര്‍വ്വകലാശാലകളുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളെല്ലാം പരിശോധനക്ക് വിധേയാക്കമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ദജാരാളം പേര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി പ്രവേശനം നേടിയിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഈ നടപടി.

നിലവിൽ വ്യാജ സര്‍ട്ടിഫിക്കറ്റുമായി വന്ന നിഖില്‍ തോമസിന് എം കോം പ്രവേശനം നല്‍കിയ സംഭവത്തില്‍ എം എസ് എം കോളജ് അധികൃതരെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ കേരളാ സര്‍വ്വകലാശാല തിരുമാനിച്ചി്ട്ടുണ്ട്. അതിനായുള്ള ഹിയറിംഗിനായി രജിസ്ട്രാറെയും പരീക്ഷ കണ്‍ട്രോളറെയും ചുമതലപ്പെടുത്തി.