രാജ്യത്തെ ആദ്യ റോബോട്ടിക് മാന്‍ഹോള്‍ ക്ലീനിങ്ങുമായി കേരളം

single-img
25 February 2023

രാജ്യത്തെ ആദ്യ റോബോട്ടിക് മാന്‍ഹോള്‍ ക്ലീനിങ്ങുമായി കേരളം. ഇനിമുതല്‍ മാന്‍ഹോളുകളിലെ അഴുക്കും മാലിന്യങ്ങളും വൃത്തിയാക്കാന്‍ റോബോട്ടിക് സംവിധാനം മാത്രം ഉപയോഗിക്കുന്നതാടെ മനുഷ്യര്‍ വൃത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല.

ബാന്‍ഡ്കൂറ്റ് എന്ന പേരിലുള്ള റോബോട്ടിക് മെഷീന്റെ ഉദ്ഘാടനം ഇന്നലെ മന്ത്രി റോഷി അഗസ്റ്റിനാണ് ഗുരുവായൂരില്‍ നിര്‍വ്വഹിച്ചത്. ‍ഇതോടെ മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ സമ്ബൂര്‍ണമായി യന്ത്ര സഹായം ഒരുക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.

ടെക്നോ പാര്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ജെന്‍റോബോട്ടിക്സാണ് റോബോര്‍ട്ടിക് മെഷീന്‍ വികസിപ്പിച്ചെടുത്തത്. മെഷീന്റെ പ്രവര്‍ത്തനം സംസ്ഥാനമാകെ വ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നിലവിലുള്ള എല്ലാ അഴുക്കുചാലുകളും വൃത്തിയാക്കാന്‍ റോബോട്ടിക് മെഷീന്‍ ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്തിടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ 2022 കോണ്‍ക്ലേവില്‍ ജെന്‍റോബോട്ടിക്സിന് കേരള പ്രൈഡ് അവാര്‍ഡ് ലഭിച്ചിരുന്നു.