കേരളത്തിന്റെ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ നാഗ്പുരില്‍ അന്തരിച്ചു

22 December 2022

നാഗ്പുര്‍: കേരളത്തിന്റെ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ (10) നാഗ്പുരില്‍ അന്തരിച്ചു. ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാണ് ആലപ്പുഴ സ്വദേശിയായ നിദ നാഗ്പുരില്‍ എത്തിയത്.
അണ്ടര്‍ 14 ടീം അംഗമായിരുന്നു നിദ.
ഇന്നലെ രാത്രി താമസിക്കുന്ന ഹോട്ടലില്‍വച്ച് ഛര്‍ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിദയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലേക്കു പോവുന്ന സമയത്ത് ഗുരതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രകടമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ വച്ച് കുത്തിവയ്പ് എടുത്തിട്ടുണ്ട്. മരണകാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.
നിദയുടെ വീട്ടുകാര്‍ നാഗ്പുരിലേക്കു തിരിച്ചിട്ടുണ്ട്.