അരിക്കൊമ്പൻ കേസ്; കേരളത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി

single-img
17 April 2023

ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പൻ ആനയെ പിടിക്കുന്ന വിഷയത്തിൽ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. ഹൈക്കോടതി നിലവിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഒരു വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി വിധി എന്നിരിക്കെ ഇതിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് ഹർജി പരാമർശിച്ചത്. പുനഃരധിവാസം വെല്ലുവിളിയെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ പരാമർശിച്ചു.

ഇത് വളരെയധികം ഗൗരവകരമായ വിഷയമാണെന്നും പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നത് പ്രയോഗികമല്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനം അഭിമുഖീകരിക്കുന്നത് വലിയ വിഷയമെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞെങ്കിലും ആവശ്യങ്ങൾ കോടതി തള്ളുകയായിരുന്നു.