രാജ്യത്തിന് ഖാദി ദേശീയ പതാകയ്ക്ക് ചൈനീസ് പോളീസ്റ്ററും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

29 August 2022
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായിട്ടുളള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്നു മോദി പറഞ്ഞിരുന്നു.
‘രാജ്യത്തിന് ഖാദി ദേശീയ പതാകയ്ക്ക് ചൈനീസ് പോളീസ്റ്ററും എന്നപ്പോലെ പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവര്‍ത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല’ എന്നു രാഹുല്‍ ട്വീറ്റ് ചെയ്തു. യന്ത്രനിര്‍മിതമോ പോളിസ്റ്ററില്‍ നിര്‍മിച്ചതോ ആയ പതാകകള്‍ക്കുള്ള വിലക്ക് കേന്ദ്രം പിന്‍വലിച്ചിരുന്നു. പുതിയ ഭേദഗതി അനുസരിച്ച് കോട്ടന്‍, പോളിസ്റ്റര്‍, ഖാദി, സില്‍ക്ക് ഖാദി, കമ്ബിളി തുടങ്ങിയവ കൊണ്ടൊക്കെ നിര്‍മിച്ച പതാകകള്‍ ഉപയോഗിക്കാം എന്നാണ് രാഹുലിന്റെ ട്വീറ്റ്.