വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് വയനാട്ടിൽ എത്തിച്ച കിറ്റുകൾ പിടികൂടി
7 November 2024
ഉപതെരഞ്ഞെടുപ്പിൽ വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് എത്തിച്ച കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിട്ടുകളാണ് പിടികൂടിയത്.
കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടേയും കർണ്ണാടക കോൺഗ്രസ് കമ്മിറ്റിയുടേയും പേരിലുള്ള കിറ്റുകളായിരുന്നു ഇവ . രഹസ്യ വിവരത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിലാണ് കിറ്റുകൾ പിടിച്ചെടുത്തത്.
ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.