ബാങ്ക് വായ്പ തട്ടിപ്പ് ; കെ കെ എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ചു

single-img
2 June 2023

പുല്‍പ്പള്ളി സഹകരണ സര്‍വീസ് ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന കെ കെ എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു രാജിവെച്ചു. ഇന്ന് ജയിലിൽ നിന്നാണ് അദ്ദേഹം കെപിസിസി പ്രസിഡന്റിന് രാജിക്കത്ത് അയച്ചത്.

കേസിൽ കഴിഞ്ഞ ദിവസമാണ് കെ കെ എബ്രഹാം അറസ്റ്റിലായത്. ആ സമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ആശുപത്രിയിലെത്തിയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വഞ്ചനാ, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് എബ്രഹാമിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബാങ്കില്‍ തട്ടിപ്പിന് ഇരയായ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്തത്. ഇതിനെ തുടര്‍ന്നാണ് എബ്രഹാമിനെതിരെ നടപടി എടുത്തത്. രാജന്ദ്രന്റെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

പ്രതിപ്പട്ടികയില്‍ കെ കെ എബ്രഹാമിനൊപ്പം ബാങ്ക് മുന്‍ ഭരണസമിതി പ്രസിഡന്റുമായ കെകെ എബ്രഹം ഉള്‍പ്പെടെ 10 പേരാണുള്ളത്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ക്രമക്കേടിന്റെ മുഖ്യ സൂത്രധാരന്‍ ഭരണസമിതിയില്‍ ഉള്‍പ്പെട്ട സജീവന്‍ കൊല്ലപ്പിള്ളി ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കൊപ്പം ബാങ്ക് ലോണ്‍ സെക്ഷന്‍ മോധാവി പി യു തോമസ്, മുന്‍ സെക്രട്ടറി കെ ടി രമാദേവി, ഭരണസമിതി അംഗങ്ങള്‍ ആയിരുന്ന ടി എസ് കുര്യന്‍, ജനാര്‍ദ്ദന്‍, ബിന്ദു കെ തങ്കപ്പന്‍, സി വി വേലായുധന്‍, സുജാത ദിലീപ്, വി എം പൗലോസ് എന്നിവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.