രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം

23 November 2022

ആലപ്പുഴ: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം.
മന്ത്രിയെന്ന നിലയില്‍ മികച്ചപ്രവര്‍ത്തനം നടത്തി ജനപ്രീതിയാര്‍ജിച്ച ശൈലജയെ മാറ്റിനിര്‍ത്തിയതു ശരിയായില്ലെന്ന് പ്രതിനിധികള്‍ ചര്‍ച്ചയില്‍ കുറ്റപ്പെടുത്തി.
സംഘടനാപരമായും വ്യക്തിപരമായും പ്രവര്‍ത്തനമികവു തെളിയിച്ച ഇത്തരം വനിതകളെ മാറ്റിനിര്‍ത്തുന്നതു തെറ്റായസന്ദേശം നല്‍കുമെന്നും പ്രതിനിധികള്‍ ഓര്‍മിപ്പിച്ചു. ശൈലജയ്ക്കു പകരം മന്ത്രിയായ വീണാ ജോര്‍ജ് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ലെന്നും ചില പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
സമ്മേളനം ബുധനാഴ്ച പൊതുസമ്മേളനത്തോടെ സമാപിക്കും. സൂസന്‍കോടി പ്രസിഡന്റും സിഎസ് സുജാത സെക്രട്ടറിയുമായി നിലവിലുള്ള കമ്മിറ്റിതന്നെ തുടരാനാണു സാധ്യത.