നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നറിയാമോ


രാത്രിയിൽ നല്ലപോലെ ഉറക്കം ഇല്ലാത്ത അവസ്ഥ എന്നത് ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്.നമുക്ക് ഉറങ്ങുന്നതിന് മുൻപായി ഇനിമുതൽ ഭക്ഷണം ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം.
നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
ബദാം: മാർക്കറ്റിൽ ലഭ്യമാകുന്ന രുചി വര്‍ദ്ധന വരുത്തിയ ബദാമുകള്‍ എല്ലാര്‍ക്കും ഇഷ്ടമാണ്. നിങ്ങളുടെ ഉറക്കത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ ഉണ്ടാകാനായി സഹായിക്കുന്ന ഒന്നാണ് ബദാം. അതിനാല്‍ ബദാം കഴിക്കുന്നത് നിങ്ങളുടെ സുഖനിദ്രയ്ക്ക് വളരെ നല്ലതാണ്.
പഴം: പഴത്തില്‍ ഉൾപ്പെട്ട മഗ്‍നീഷ്യം മനുഷ്യന്റെ ഉറക്കത്തിനാവശ്യമായ ഹോര്‍മോണുകളെ ഉണ്ടാക്കുന്നു. ഇതിലെ കാര്‍ബോഹൈഡ്രെറ്റില്‍ നിന്നുമാണ് 90 ശതമാനം കലോറിയും ഇവയ്ക്ക് ലഭിക്കുന്നത്. അതിനാല്‍ രാത്രി ഇവ കഴിച്ചിട്ട് കിടക്കുന്നത് ഉറക്കത്തിന് സഹായിക്കും.
തേന്‍: എല്ലാദിവസവും ഉറങ്ങും മുൻപായി ഒരു സ്പൂണ്‍ തേന്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ട്രൈംപ്റ്റോഫാന്‍ ഉറക്കത്തിന് സഹായിക്കും.
ചെറിപ്പഴം: ഉറക്കം വരുത്താന്‍ മാത്രമല്ല ഏറെ നേരം ഉറങ്ങാനും ചെറിപ്പഴം സഹായിക്കും. അതിനാല്‍ ഉറക്കത്തിന് മുൻപായി ചെറിപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്.
പാല്‍: ഉറങ്ങാൻ കിടക്കും മുൻപായി ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരുടെയും ശീലമാണ്. ഉറക്കത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.