കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രാനുമതി ലഭിച്ചു: മന്ത്രി പി രാജീവ്

single-img
30 August 2024

നിർദ്ദിഷ്ട കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാരിൽ നിന്നും അനുമതി ലഭിച്ചതായി മന്ത്രി പി രാജീവ്. ഏക ജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെ തുടർന്നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് എന്ന് മന്ത്രി പറഞ്ഞു.

ഈ പുതിയ ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗം പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിയായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ഉന്നത മന്ത്രി തല സമിതിയും മേൽനോട്ടം വഹിക്കും. പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര അനുമതി ലഭിച്ചത്. പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ച് ആവശ്യപ്പെടുകയായിരുന്നു.

ഇതോടൊപ്പം പദ്ധതി പ്രദേശത്ത് വൈദ്യുതി വെള്ളം റോഡ് ഉൾപ്പെടെയുള്ള ബാഹ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇത് തയ്യാറാക്കുക. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗൺഷിപ്പ് പദവി നൽകും.കേരളത്തിൽ വലിയ രീതിയിൽ വ്യവസായം കൊണ്ടുവരാൻ കഴിയും. സംസ്ഥാനത്തിന് ചേരുന്ന വിധത്തിലുള്ള പാരിസ്ഥിതിക സൗഹൃദ വ്യവസായികൾക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.