പുതുവത്സരാഘോഷത്തില്‍ പങ്കുചേരാൻ കൊച്ചി മെട്രോയും

single-img
30 December 2022

കൊച്ചി: പുതുവത്സരാഘോഷത്തില്‍ പങ്കുചേര്‍ന്ന് കൊച്ചി മെട്രോ. ഡിസംബര്‍ 31 ന് രാത്രി ഒരു മണി വരെ മെട്രോ സര്‍വീസ് ഉണ്ടാകുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

പുതുവത്സരം പ്രമാണിച്ച്‌ പ്രത്യേക ഇളവും പ്രഖ്യാപിച്ചു. ഡിസംബര്‍ 31 ന് രാത്രി ഒമ്ബതു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുള്ള സര്‍വീസിന് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.