പുതുവത്സരത്തിനൊരുങ്ങി കൊച്ചി; രാത്രി 12ന് ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കും


പുതുവത്സരത്തിനൊരുങ്ങി കൊച്ചി. രാത്രി 12ന് ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കും.
ചെറായി, മലയാറ്റൂര്‍ തുടങ്ങി വിവിധ ഇടങ്ങളിലും ഹോട്ടലുകളിലും പുതുവത്സര ആഘോഷങ്ങളുണ്ട്. രാത്രി ആഘോഷങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
വിവാദങ്ങള്‍ക്കൊടുവില്‍ രൂപ മാറ്റം വരുത്തിയ ഫോര്‍ട്ട് കൊച്ചിയിലെ പാപ്പാഞ്ഞി, മലയാറ്റൂരിലെ നക്ഷത്ര തടാകം, മറൈന്‍ ഡ്രൈവ് തുടങ്ങി എല്ലായിടവും പുതുവത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലാണ് പ്രധാന ആഘോഷം. രാത്രി 10 മണിക്ക് തുടങ്ങുന്ന ആഘോഷം 12 വരെ നീളും. പുതുവത്സരത്തെ വരവേറ്റ് പാപ്പാഞ്ഞിയെ കത്തിച്ച ശേഷം ആഘോഷ പരിപാടികളൊന്നും പാടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നിരത്തുകളിലെ പരിശോധന പുലരും വരെ നീളും.
ഹോട്ടലുകളില്‍ പുതുവത്സര ആഘോഷത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും തിരിച്ചറിയില്‍ രേഖ കാണിക്കണം. പാര്‍ട്ടികളില്‍ ലഹരിമരുന്ന് ഉപയോഗം കണ്ടെത്തിയാല്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കും. മദ്യത്തിന് ഓഫര്‍ നല്‍കുന്ന ഹോട്ടലുടമകള്‍ക്ക് എതിരെയും നടപടിയുണ്ടാകും. പുതുവര്‍ഷ തിരക്ക് കണക്കിലെടുത്ത് പുലര്‍ച്ചെ ഒരു മണി വരെ കൊച്ചി മെട്രോ സര്‍വീസ് നടത്തും. രാത്രി 9 മുതല്‍ പുലര്‍ച്ചെ ഒരു മണി ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ടാകുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.