കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായി;വിമര്‍ശനവുമായി ഹൈക്കോടതി
12 April 2023
കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്ന് ഹൈക്കോടതി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യകൂമ്ബാരമായെന്നും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കൃത്യമായി നടപടി എടുക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു.
ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കൊച്ചിയിലെ റോഡരികിലെ മാലിന്യക്കൂമ്ബാരം ചൂണ്ടിക്കാട്ടി കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച ജലസ്രോതസുകളിലെല്ലാം ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന് കലക്ടര്‍ കോടതിയില്‍ അറിയിച്ചു. ഇ കോളി ബാക്ടിരിയ ഉള്ള ജലമാണോ കൊച്ചിക്കാര്‍ കുടിക്കുന്നതെന്ന് കോടതി തിരിച്ചു ചോദിച്ചു. 210-230 ടണ്‍ ജൈവമാലിന്യങ്ങള്‍ പ്രതിദിനം ശേഖരിക്കുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്‍ കോടതിയില്‍ അറിയിച്ചത്.