കൊടകര കുഴൽപണ കേസ് ; ബിജെപിയെ വെട്ടിലാക്കിയത് മുന്‍ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

31 October 2024

വിവാദമായ കൊടകര കുഴൽപണ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കേസിലെ സാക്ഷിയും കുഴൽ പണ ഇടപാട് സമയത്തെ ബിജെപി ഓഫിസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശ്. കോടികളുടെ കുഴൽപണമായി എത്തിച്ചതെന്നും ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നും തിരൂര്‍ സതീശ് പറഞ്ഞു.
ഈ പണം ചാക്കുകെട്ടുകളില്‍ നിറച്ചാണ് ഓഫിസിലേക്ക് എത്തിച്ചത് എന്നും തിരൂര്‍ സതീശ് വ്യക്തമാക്കി. ധർമ്മരാജൻ ജില്ല ഓഫിസിലെത്തുമ്പോൾ അവിടെ കെ സുരേന്ദ്രൻ ഉണ്ടായിരുന്നു. കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ല ഓഫിസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ കോടികൾ.
കുഴൽപണം കൊണ്ടുവന്നവർക്ക് റൂം ബുക്ക് ചെയ്‌തത് ജില്ല ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും സതീശ് പറഞ്ഞു.