പുതിയ റോഡ് വേണ്ട; കേന്ദ്രമന്ത്രിയെ കണ്ടു കൊടിക്കുന്നിൽ സുരേഷ് എം പി

single-img
21 March 2023

തിരുവനന്തപുരം -അങ്കമാലി ഗ്രീന്‍ഫീൽഡ് പാത നിർമ്മാണത്തിനെതിരെ പരാതിയുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്തിരുവനന്തപുരം -അങ്കമാലി ഗ്രീന്‍ഫീൽഡ് പാത നിർമ്മാണത്തിനെതിരെ പരാതിയുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്തിരുവനന്തപുരം -അങ്കമാലി ഗ്രീന്‍ഫീൽഡ് പാത നിർമ്മാണത്തിനെതിരെ പരാതിയുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. ഗ്രീന്‍ഫീല്‍ഡ് പാത വന്നാല്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നമാണെന്നും എം സി റോഡിന്റെ പ്രാധാന്യം ഇല്ലാതാക്കി സമാന്തരമായി മറ്റൊരു നാലുവരി പാത നിര്‍മ്മിക്കുന്നത് അശാസ്ത്രീയവും സാമ്പത്തിക ധൂര്‍ത്തും ആയിരക്കണക്കിന് വീടുകള്‍ , വ്യാപാര സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ ഇടിച്ചു നിരപ്പാക്കി നാലു വരി പാത നിര്‍മ്മിക്കാനുള്ള നടപടി പ്രായോഗികമല്ലെന്നുമാണ് കൊടിക്കുന്നിൽ സുരേഷ് എം പിയുടെ വാദം.

തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ എം സി റോഡ് വികസിപ്പിച്ചു നവീകരിക്കുന്നതിനു പകരം സാമാന്തരമായി മറ്റൊരു നാലുവരി പാത നിര്‍മിച്ചാല്‍ എം സി റോഡിന്റെ പ്രാധാന്യം കൊണ്ട് വികസിച്ചു വന്ന ടൗണുകളും, ജംഗ്ഷനുകളും നാശത്തിന്റെ വക്കിലേക്ക് പോകുന്ന സ്ഥിതി സംജാതമാകുമെന്ന വിചിത്ര വാദവും എം പി മുന്നോട്ടുവെച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭൂമിയും വീടും നഷ്ടപ്പെടുമെന്ന കോണ്‍ഗ്രസ് വ്യാജ പ്രചാരണം അതേ രീതിയില്‍ തന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന് ഗ്രീന്‍ഫീള്‍ഡ് പദ്ധതിയേയും ഇല്ലാതാക്കാനാണ് കൊടിക്കുന്നിലിലൂടെ കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത് എന്നാണ് സി പി എം ആരോപിക്കുന്നത്.