കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; കെപിസിസി രണ്ടു തട്ടിൽ


കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മൽസരിച്ചാൽ മനസാക്ഷി വോട്ട് ചെയ്യുമെന്ന് പറഞ്ഞ കെ.സുധാകരന്റെ പ്രസ്താവന തിരുത്തി കെപിസിസി വൈസ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെപിസിസി നേതൃത്വം ഹൈക്കമാന്റിനൊപ്പം ആണ് എന്നാണു കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്.
കെപിസിസി ഹൈക്കമാന്റിനൊപ്പമാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തിനൊപ്പമാണ്. അതിനപ്പുറത്തേക്ക് കേരളത്തിലെ ഒരു നേതാവും തീരുമാനം എടുക്കേണ്ടതില്ല. കാലങ്ങളായി ഗാന്ധി കുടുംബമാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്. അതിന് മാറ്റം വരുത്തേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ല.’ കൊടിക്കുന്നില്‍ പറഞ്ഞു
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മൽസരിച്ചാൽ മനസാക്ഷി വോട്ട് ചെയ്യുമെന്ന് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ സോണിയ ഗാന്ധിയുടെ കുടുംബം നിർത്തിത്തുന്ന സ്ഥാനാർഥി ഉൾപ്പടെ ഒരു സ്ഥാനാർഥിക്കുവേണ്ടിയും വോട്ടുപിടിക്കാൻ കെ പി സി സി ഇറങ്ങില്ല എന്നും, മത്സരമുണ്ടാകുന്നത് പാർട്ടിക്ക് ഗുണമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തിരുന്നു.