മലയാള സിനിമയ്ക്ക് കോക്ക്ഫോബിയ;ടെക്നീഷ്യന്മാരും അഭിനേതാക്കളും നെട്ടോട്ടത്തില്‍..
അശ്വന്ത് കോക്കിനെ പേടിച്ച് മലയാളസിനിമ പ്രവര്‍ത്തകര്‍..
കഴിഞ്ഞ ആഴ്ചകളിലെ ചൂടേറിയ ചര്‍ച്ചകളില്‍ ഒന്നായിരുന്നു സിനിമ നിരൂപകരും ചലചിത്ര പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നം. സിനിമയ്ക്ക് അനുകൂലമല്ലാത്ത റിവ്യൂകള്‍ പാടില്ല.. അങ്ങനെ അല്ലെങ്കില്‍ അത് സത്യസന്ധമായിരിക്കാന്‍ ‘പാടില്ല‘, സിനിമ പ്രവര്‍ത്തകരെ വിമര്‍ശിക്കാന്‍ ‘പാടില്ല’, റിവ്യൂ പ്രതികൂലമായിരിക്കാന്‍ ‘പാടില്ല’, തെറ്റ് ചൂണ്ടിക്കാണിക്കാന്‍ പാടില്ലാ.. അങ്ങനെ നിരവധി “പാടില്ലകള്‍” ചേര്‍ന്നതായിരുന്നു സിനിമ പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ ഇതൊക്കെയെ “പാടുള്ളു ” എന്നതായിരുന്നു നിരൂപകരുടെ പക്ഷം. പോരാത്തതിന് മു‘ക്കി’യധാര മാധ്യമങ്ങള്‍ക്ക് ഉടനെ തന്നെ സിനിമ പ്രേമം ഇരട്ടിച്ചൂ.. അതിന് വലിയ വില നല്‍കേണ്ടി വന്നു..
സാധാരണക്കാരന്റെ പൈസക്കും സമയത്തിനും വിലയില്ലേ..
ഏത് സിനിമ ഇറങ്ങിയാലും പോസിറ്റീവ് റിവ്യൂമാത്രം നല്‍കുന്ന മു’ക്കി’യധാര മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകരുടെ പൈസക്ക് മൂല്യം ഉണ്ടെന്ന് മനസിലാക്കുന്ന അശ്വന്ത് കോക്കിനേയും ഉണ്ണി വ്ലോഗിനേ പോലെയും ഉള്ള നിരൂപകര്‍ സിനിമയുടെ പോസിറ്റീവ് നെഗറ്റീവുകളെ നല്ല രീതിയില്‍ തുറന്ന് കാട്ടുന്നുണ്ടായിരുന്നു. അത് വട്ടിക്കും കുട്ടയ്ക്കും മാര്‍ വാടിയുടെ കൈയ്യില്‍ നിന്നും പലിശക്ക് പണം വാങ്ങി സിനിമ പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന സിനിമാക്കാര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
അശ്വന്ത് കോക്ക് കാരിക്കേച്ചര്‍ ശൈലിയില്‍ തീര്‍ത്തും ധാക്ഷണ്യരഹിതമായിട്ടാണ് റിവ്യൂ പറയുന്നത്. എന്നാല്‍ ഉണ്ണി വ്ലോഗ്സ് മയത്തിലാണ് കാര്യങ്ങള്‍ പറയുന്നത്. എന്തായാലും ശരി അശ്വന്ത് കോക്ക് റിവ്യൂവര്‍ മാരുടെ തലതൊട്ടപ്പനായി ഇപ്പോല്‍ അവരോധിക്കപ്പെട്ടു കഴിഞ്ഞു. ഏത് സിനിമ വന്നാലും സിനിമയെ കുറിച്ച് കോക്ക് എന്തു പറഞ്ഞു എന്നതാവും ഇപ്പോഴത്തെ ആദ്യ ചോദ്യം. അത് അയാള്‍ ഉണ്ടാക്കിയെടുത്ത് ഒരു ക്രഡിബിലിറ്റിയാണ്.
സിനിമാക്കാര്‍ തന്നെ തുറന്ന് വിട്ട കോക്ക് എന്ന ഭൂതം
ആര്‍ക്കും ഒരു ശല്യവുമില്ലാതെ.. ആയാളുടേതായ ഇക്കോചേമ്പറില്‍ കാര്യങ്ങള്‍ പറഞ്ഞ് ജീവിച്ച് പോയിരുന്ന ആളായിരുന്നു അശ്വന്ത് കോക്ക്. എന്നാല്‍ സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തതും കഴിവില്ലാത്തവരും കാലഹരണപ്പെട്ട സിനിമാ നിര്‍മ്മാണ രീതികളുമായി ജീവിച്ച് പോകുന്നവരുമായ സിനിമാക്കാരാണ് അശ്വന്ത് കോക്കിനെ ഇത്ര കണ്ട് വളര്‍ത്തിയത്. കേസും പുക്കാറും നടത്തിയത് പോട്ടേ.. മു’ക്കി’യധാര മാധ്യമങ്ങളില്‍ പ്രൈം ടൈമില്‍ തന്നെ സ്പേസ് നല്‍കുകയായിരുന്നു ഇവരെല്ലവരും ചേര്‍ന്ന്. ഇത് ആരുടെ ബുദ്ധിയാണെങ്കിലും ആയാളെ നമിക്കണം. ദിലീപ് വിഷയത്തില്‍ മുഖം നഷ്ടപ്പെട്ട് നിന്ന അമ്മഭൂമിയുടെ കാര്‍മ്മികത്വത്തിലാണ് സിനിമാക്കരെ രക്ഷിക്കാനുള്ള യജ്ഞം ആരംഭിച്ചത്.. എന്നാല്‍ ഇപ്പോള്‍ അത് ഉദരക്രിയ ചെയ്തത് പോലായിപ്പൊയി. അതായത് മറ്റേടത്തെ ഐഡിയ ആയിപ്പൊയി എന്ന് സാരം. ഇതിന്റെയൊക്കെ ആകെതുക എന്ന് പറയുന്നത് ദിലീപിന്റെ ബാദ്രയെന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെതായി കോക്കിട്ടെ റിവ്യൂ യൂട്യൂബില്‍ ട്രന്‍ഡിം 2 വിലാണ് ചെന്നു നിന്നത്. അശ്വന്ത് കോക്കിന്റെ ചാനലിനുതന്നെ നല്ല രീതിയിലുള്ള ഇനിഷ്യല്‍ പുള്ളും കിട്ടി തുടങ്ങി..
പണി അറിയാമായിരുന്നെങ്കില്‍ അശ്വന്ത് കോക്കിനെ പേടിക്കേണ്ടായിരുന്നു. പണിയും അറിയില്ല.. പണി പഠിക്കാനുള്ള മനസുമില്ല..
കോക്കിന്റെ മെക്കിട്ട് കയറുന്നതിന്റെ പകുതി സമയം മതി പണി പഠിക്കാന്‍..
അശ്വന്ത് കോക്കിന്റെ റിവ്യൂ സിനിമയെ സ്വാധീനിക്കുന്നുണ്ടോ?
ഒരിക്കലുമില്ല.. അയാള്‍ തന്നെ ഇത് പലതവണ വ്യക്തമാക്കിയതാണ്.. അശ്വന്ത് കൊള്ളാമെന്ന് പറഞ്ഞ പല സിനിമകളും ബോക്സോഫീസില്‍ ചലനം ഉണ്ടാക്കാതെയാണ് പോയത്. നെഗറ്റീവ് പറഞ്ഞവ പലതും സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാല്‍ ഇനി ചിലപ്പോള്‍ കളിമാറും അശ്വന്ത് കോക്കിന് നല്ലൊരു ശതമാനം വെബ്യൂസേസിനേയും സ്വാധീനിക്കാന്‍ കഴിഞ്ഞേക്കും.. അത് സിനിമാക്കാര്‍ നല്ല രീതിയില്‍ ഭയക്കേണ്ടതുണ്ട്..
സോഷ്യല്‍ മീഡിയായി കോക്ക് പോസിറ്റീവ് പറഞ്ഞ സിനിമയായ ജിഗര്‍തന്‍ഡ 2 കാണുന്നതിനെ പറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പോരാത്തതിന് യുട്യൂബില്‍ ക്ലിക്ക്ബൈറ്റിനായി അശ്വന്ത് കോക്കിന്റെ തലവെച്ചു തുടങ്ങിയിട്ടുണ്ട് പല ചാനലുകളും. അതിനൊക്കെ നല്ല ഹിറ്റുമുണ്ട്. എല്ലവരും നോക്കി നില്‍ക്കെ നാലു കൈകളും ഭീകാരമായ ഉടലുമായി അശ്വന്ത് കോക്ക് വളര്‍ന്ന് കഴിഞ്ഞു..
സിനിമ എന്ന് പറഞ്ഞ് ജനത്തിന്റെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഓരോന്ന് പടച്ച് വിടുന്നവര്‍ നെട്ടോട്ടം ഓടുന്നുണ്ട്.
പണി വരുന്നുണ്ട് അവറാച്ചാ…
അശ്വന്ത് കോക്കിനെ പോലുള്ള റിവ്യൂവേഴ്സ് വേണോ..
തീര്‍ച്ചയായും വേണം.. അല്ലെങ്കില്‍ 2000ത്തിന്റെ തുടക്കകാലത്ത്.. ഷക്കീല പടങ്ങള്‍ തീയറ്ററുകള്‍ പിടിച്ചടക്കിയത് പോലെ ആവാതിരിക്കാര്‍ അവരെല്ലാവരും വേണം..
വാലില്ലാത്തകഷ്ണം: സൈക്കോളജിയില്‍ പുതിയ വാക്ക് കണ്ടത്തേണ്ടിവരും ‘കോക്ക്ഫോബിയ’