കൊല്ലത്ത് കൃഷ്ണകുമാറിനെ വോട്ടുചെയ്ത് ജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാക്കും: കെ സുരേന്ദ്രൻ

single-img
15 April 2024

ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ മുന്നണി രണ്ടക്കം കടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊല്ലം മണ്ഡലത്തിൽ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും, കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ ഒന്നും ജയിക്കാതെ തന്നെ മോദി സര്‍ക്കാര്‍ കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരെ തന്നു. ഇക്കുറി കൊല്ലത്ത് കൃഷ്ണകുമാറിനെ വോട്ടുചെയ്ത് ജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാക്കും. കേരളത്തില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും ഈ കാര്യത്തില്‍ ശശി തരൂരിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശാസിക്കുന്ന സ്ഥിതിയുണ്ടായെന്നും സുരേന്ദ്രൻ പറഞ്ഞു.

വ്യാജ പ്രചാരണം നടത്തരുതെന്നും തരൂരിനോട് കമ്മിഷന്‍ നിര്‍ദേശിച്ചു. കേരളത്തില്‍ എന്‍ഡിഎയുടെ മുന്നേറ്റത്തില്‍ എല്‍ഡിഎഫും യുഡിഎഫും വെപ്രാളത്തിലാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.