അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു കോട്ടയം റെയില്‍വെ പൊലീസ്

16 January 2023

കോട്ടയം : സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കോട്ടയം റെയില്‍വെ പൊലീസ് കേസെടുത്തു.
വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. ഞായറാഴ്ച രാത്രി ഗാന്ധി ദാമില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ട്രയിനില്‍ ജനറല്‍ ടിക്കറ്റുമായി സ്ളീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത ആയങ്കിയുടെ നടപടി ടിക്കറ്റ് പരിശോധക ചോദ്യം ചെയ്തു. തുടര്‍ന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു. ടിക്കറ്റ് പരിശോധകയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.