കോവളത്ത് ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍


തിരുവനന്തപുരം: കോവളത്ത് ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോവളത്തെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയായ യുവതിയാണ് മരിച്ചത്. സിക്കിം ടിബറ്റ് റോഡ് യാംഗ്ടോക്ക് സ്വദേശിനിയാണ് മരിച്ച വേദന്‍ഷി കുമാരി(24). ഇന്നലെ രാവിലെയായിരുന്നു സംഭവം. രാത്രിയില്‍ യുവതി ഫോണില്‍ സംസാരിക്കുന്നത് കണ്ടിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്.
രണ്ട് സിക്കിം സ്വദേശിനികളും മൂന്ന് മലയാളികളുമാണ് വാടക വീടിന്റെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്നത്. അടുക്കളയിലെ കര്‍ട്ടണ്‍ സ്പ്രിംഗില്‍ ആണ് വേദന്‍ഷി തൂങ്ങി മരിച്ചത്. അതിനാല്‍ മൃതദേഹം തറയില്‍ തട്ടി ഇരിക്കുന്ന നിലയില്‍ ആയിരുന്നു. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ ഡോരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. കൂടുഹല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പുറത്തുവരികയുള്ളൂ. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചുവെന്ന് കോവളം പൊലീസ് അറിയിച്ചു.
അതേസമയം, കാണാതായ യുവതിക്കൊപ്പം കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് കൈഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരത്ത് നിന്ന് കാണാതായ ഇരുപത്തിയാറുകാരിയായ വിവാഹിതയ്ക്കൊപ്പം ഹാജരായ മലപ്പുറം നിലമ്ബൂര്‍ കരുളായി സ്വദേശി അക്ബറലിയാണ് (24) പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് ബ്ലേഡ് കൊണ്ട് കൈയിന്റെ ഞരമ്ബ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്.