പി.എന്‍.ബി തട്ടിപ്പ് കേസില്‍ കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നല്‍കും;മേയര്‍ ഡോ: ബീന ഫിലിപ്പ്

single-img
7 December 2022

കോഴിക്കോട്: പി.എന്‍.ബി തട്ടിപ്പ് കേസില്‍ കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നല്‍കുമെന്ന് മേയര്‍ ഡോ: ബീന ഫിലിപ്പ് വ്യക്തമാക്കി.

ചൊവ്വാഴ്ച പണം നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ ഉപരോധിക്കുമെന്ന് സി.പി.ഐ.എം ജില്ല സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സമരവുമായി മുന്നോട്ടു പോകരുതെന്ന് ബാങ്ക് ആവശ്യപ്പെട്ടതായും മേയര്‍ അറിയിച്ചു.

നഷ്ടപ്പെട്ട പണം പലിശ സഹിതം തിരിച്ചു നല്‍കും പക്ഷെ നടപടി ക്രമങ്ങളുടെ കാലതാമസമുണ്ടെന്നാണ് ബാങ്ക് അറിയിച്ചിരുന്നത്.

അതേസമയം, ഇരുപത്തിനാല് മണിക്കൂറിനകം പണം തിരികെ നല്‍കണമെന്ന് കോര്‍പ്പറേഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ബാങ്ക് ഇടപാടുകളുടെ രേഖയും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിടുണ്ട്.