കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി; വിവാഹത്തിനായി അവധിയെടുത്ത് പോയത് 22 ജീവനക്കാര്‍
12 February 2023
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായി കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി. ഇവിടെ സബ് കളക്ടറുടെ വിവാഹത്തിന് 22 ജീവനക്കാരാണ് അവധിയെടുത്ത് പോയത്. ഈ മാസം മൂന്നിന് വെളളിയാഴ്ച തിരുനെല്‍വേലിയില്‍ വച്ചയിരുന്നു വിവാഹം നടന്നത്.
കളക്ടര്‍ ഓഫീസിലെ ആകെയുളള 33 ജീവനക്കാരില്‍ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുക്കുകയായിരുന്നു. പ്രദേശത്തെ ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഡെപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെട്ടവരാണ് ജീവനക്കാരിലേറെപേരും