കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍
17 November 2022
കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍. കണ്ണൂര്‍ ഡി.സി.സി ഓഫിസിന് സമീപമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
സേവ് കോണ്‍ഗ്രസിന്‍റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. കോണ്‍ഗ്രസിനെ ആര്‍.എസ്.എസില്‍ ലയിപ്പിക്കാനുളള സുധാകരന്‍റെ നീക്കം പരാജയപ്പെടുത്തുക എന്നാണ് പോസ്റ്ററിലുള്ളത്.
കൂടാതെ, ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നിന്ന പാരമ്ബര്യം അപമാനകരം. ഗാന്ധി ഘാതകരെ സംരക്ഷിച്ച സുധാകരന്‍ കോണ്‍ഗ്രസിന്‍റെ ശാപം. സുധാകരനെ കുറിച്ച് നമ്മുടെ നേതാവ് പി. രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞത് എത്ര ശരിയാണ് -എന്നിവയാണ് പോസ്റ്ററിലുള്ളത്. പിന്നീട് പോസ്റ്റര്‍ എടുത്തുമാറ്റി