കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മൽസരിച്ചാൽ മനസാക്ഷി വോട്ട്: കെ സുധാകരൻ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മൽസരിച്ചാൽ മനസാക്ഷി വോട്ട് ചെയ്യുമെന്ന് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. സോണിയ ഗാന്ധിയുടെ കുടുംബം നിർത്തിത്തുന്ന സ്ഥാനാർഥി ഉൾപ്പടെ ഒരു സ്ഥാനാർഥിക്കുവേണ്ടിയും വോട്ടുപിടിക്കാൻ കെ പി സി സി ഇറങ്ങില്ല എന്നും, മത്സരമുണ്ടാകുന്നത് പാർട്ടിക്ക് ഗുണമാണെന്നും കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിൽ സമവായത്തിനുള്ള നീക്കവുമായി മുതിര്‍ന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായി അശോക് ഗലോട്ട് ജി 23 നേതാക്കളായ ശശി തരൂരുമായും ഭുപീന്ദർ സിംഗ് ഹൂഡയുമായും അശോക് ഗലോട്ട് ചർച്ച നടത്തിയത്തിനു പിന്നാലെയാണ് കെ പി സി സി അധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവന. ഇതിനോട് കേരളത്തിലെ മറ്റു നേതാക്കൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കൂടാതെ നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച ജി 23 നേതാക്കളെ ഉൾക്കൊളളാൻ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിർഭാഗ്യകരമാണ് എന്നും, പാർട്ടിക്കുള്ളിൽ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കൾ എന്നുമാണ് കെ.സുധാകരൻ പറഞ്ഞത്. മാത്രമല്ല ജി 23 നേതാക്കൾ പറയുന്നതിലെ കാര്യങ്ങൾ ഉൾക്കൊളളാൻ കോൺഗ്രസ് നേതൃത്വം തയാറാകണം എന്നും, ജി 23 നേതാക്കളുമായി നല്ല ബന്ധം തുടരണമായിരുന്നു എന്നും കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.