ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ കൃഷ്ണകുമാര്‍

single-img
1 April 2024

ബിജെപിയുടെ കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍ . ജില്ലാ നേതൃത്വം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നില്ലെന്നും തന്റെ പോസ്റ്ററുകള്‍ കെട്ടിക്കിടക്കുകയാണെന്നും കൃഷ്ണകുമാർ പരാതിപ്പെടുന്നു. ഈ കൂട്ടത്തിൽ താന്‍ സ്വന്തം നിലയ്ക്ക് അച്ചടിച്ച പോസ്റ്ററുകള്‍ പോലും ജില്ലാ നേതൃത്വം വിതരണം ചെയ്യുന്നില്ല.

ഇത്തരത്തിൽ ഇനിയും തനിക്ക് മുന്നോട്ട് പോകാനാകില്ലെന്നും പരാതിയിലുണ്ട്. വിഷയത്തില്‍ അതിവേഗമുള്ള പ്രശ്‌നപരിഹാരത്തിന് ആര്‍എസ്എസ് നേതൃത്വം ഇടപെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ പ്രചാരണത്തിന്റെ ഭാഗമായി കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ എത്തിയ കൃഷ്ണകുമാറിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.