ഭിന്നത മറനീക്കി; ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് കൃഷ്ണദാസ് പക്ഷം വിട്ടുനില്‍ക്കുന്നു

single-img
7 May 2024

സംസ്ഥനത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായുള്ള ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് കൃഷ്ണദാസ് പക്ഷം വിട്ടുനില്‍ക്കുന്നു. എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

ദീർഘകാലമായി സംസ്ഥാന ബിജെപിയിൽ പുകയുന്ന അതൃപതിയാണ് നേതാക്കളുടെ വിട്ടുനില്‍ക്കലിലൂടെ വ്യക്തമാകുന്നത്. കേരളാ ഘടകത്തിന്റെ അവഗണയില്‍ പ്രതിഷേധിച്ചാണ് നേതാക്കളുടെ വിട്ടുനില്‍ക്കലെന്നാണ് സൂചന. വിട്ടുനിൽക്കലിൽ തങ്ങള്‍ക്ക് നേരെയുള്ള ഔദ്യോഗിക വിഭാഗത്തിന്റെ അവഗണന കേന്ദ്ര നേതൃത്വത്തെ അറിയിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.

ഇതിനുപുറമെ നേതൃയോഗത്തിന് മുമ്പ് സംസ്ഥാന കോര്‍ കമ്മിറ്റി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് അവലോകനം നടത്തണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം. ഇത് സംസ്ഥാന നേതൃത്വം അവഗണിച്ചിരുന്നു. ഇതോടെ തങ്ങളുടെ പരാതി പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നിഗമനം. ഇതാണ് യോഗം ബഹിഷ്‌കരിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.