സരിതയെ ബഷീറലി തങ്ങളുടെ അടുത്തേക്കു വിട്ടത് കുഞ്ഞാലിക്കുട്ടി; പുറത്താക്കപ്പെട്ട മുൻ ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ

single-img
19 March 2023

പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട മുൻ ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ രംഗത്ത്. സരിതയെ ബഷീറലി തങ്ങളുടെ അടുത്തേക്കു വിട്ടത് കുഞ്ഞാലിക്കുട്ടിയാണ് എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് കെ.എസ്. ഹംസ ഉയർത്തുന്നത്.

കാട്ടുകള്ളന്മാരുടെയും അധോലോക നായകരുടെയും കയ്യിലാണ് മുസ്‍ലിം ലീഗ് എന്നും, യുഡിഎഫ് നേതാക്കൾക്കു പോലും കുഞ്ഞാലിക്കുട്ടിയെ വിശ്വാസമില്ല. അദ്ദേഹം ചർച്ചകൾ ബിജെപിക്കു ചോർത്തുമോ എന്ന് നേതാക്കൾക്കു പേടിയുണ്ടെന്നും ഹംസ ആരോപണം ഉന്നയിച്ചു. മാത്രമല്ല കുഞ്ഞാലിക്കുട്ടി ബിജെപിയുമായി രഹസ്യ ചങ്ങാത്തത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

സാദിഖലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണ്. പാർട്ടി പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഹൈദരലി ശിഹാബ് തങ്ങളെ കുടുക്കാൻ ശ്രമിച്ചു. നിങ്ങൾ നിരപരാധിയാണെന്നു ബോധ്യമുണ്ടെന്നും സൂക്ഷിക്കണമെന്നും ഇഡി അദ്ദേഹത്തോട് പറഞ്ഞു. ആ ഭയത്തോടെയാണ് ഹൈദരലി തങ്ങൾ മരണപ്പെട്ടത്. ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തതും കള്ളപ്പണ ഇടപാടും പാർട്ടി യോഗത്തിൽ താൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് തന്നെ പുറത്താക്കിയത് എന്നുമാണ് ഹംസയുടെ ആരോപണം