767.71 കോടി അനുവദിച്ചു; കെ എസ് ഇ ബിയിൽ ശമ്പളം മുടങ്ങില്ല
ആവശ്യമായ വൈദ്യുതി വാങ്ങാൻ പണമില്ലാതെ പ്രതിസന്ധിയിലായ കെ എസ് ഇ ബിയ്ക്ക് ആശ്വാസം. കെ എസ് ഇ ബിക്ക് 767.71 കോടി രൂപ അനുവദിച്ചു. ഇതോടെ വൈദ്യുതി നിയന്ത്രണവും ഒഴിവായി. 2022-2023 ലെ നഷ്ടത്തിന്റെ 75 ശതമാനമാണ് സർക്കാർ അനുവദിച്ചത്.
നിലവിൽ ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്ഇബി രംഗത്തെത്തി. അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത വിളക്കും ഉപകരണങ്ങളും ഒരു മണിക്കൂര്‍ ഓഫ് ചെയ്യാനാണ് നിര്‍ദ്ദേശം. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ ,സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു.
ഈ വര്‍ഷം മാര്‍ച്ച് 23 ന് ഭൗമ മണിക്കൂര്‍ ആചരിക്കാനാണ് ആഹ്വാനം. കനത്ത ചൂടും വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്നതും കണക്കിലെടുത്ത് വലിയ പ്രസക്തിയാണ് ഇത്തവണത്തെ ഭൗമ മണിക്കൂര്‍ ആചരണത്തിന് ഉള്ളതെന്നും കെഎസ്ഇബി ഓര്‍മ്മിപ്പിക്കുന്നു.