നേര്യമംഗലത്ത് കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു

5 March 2023

നേര്യമംഗലത്ത് കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് നേര്യമംഗലം വില്ലാന്‍ചിറയ്ക്ക് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.
ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.